IdukkiKeralaLatest NewsNewsCrime

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ നിന്ന് ഇറങ്ങി ഓടി യുവാവ്: പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ഞ്ചാ​വ്, ഒരാൾ പിടിയിൽ

തൊ​ടു​പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്കി​ല്‍ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി വ​ന്ന യു​വാ​ക്ക​ളി​ൽ പാ​ലാ കൊ​ട്ടാ​രം​കു​ന്നേ​ല്‍ ജോ​മോ​ന്‍ ജേ​ക്ക​ബ് പിടിയിലായി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ലാ ചെ​ത്തി​മ​റ്റം സ്വ​ദേ​ശി ജീ​വ​ന്‍ സ​ജീ​വ് ക​ട​ന്നു​ക​ള​ഞ്ഞു.

Also Read: കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്: പൊതുജനങ്ങള്‍ക്ക് പ്രവേശനം, ചില നിബന്ധനകൾ നിർബന്ധം

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ കൈ​യി​ലെ അ​രി സ​ഞ്ചി പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ലി​രു​ന്ന യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന്റെ ടാ​ങ്കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ​ഞ്ചി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്ലാ​സ്​​റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ര​ണ്ട് കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 11.30ന് ​തെ​ക്കും​ഭാ​ഗം- അ​ഞ്ചി​രി റൂ​ട്ടി​ല്‍ മ​ല​ങ്ക​ര ഗേ​റ്റി​ന് സ​മീ​പ​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ എ​സ്.​ഐ ബൈ​ജു പി. ​ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട ബ​സ് തൊ​ഴി​ലാ​ളി​യാ​യ ര​ണ്ടാം പ്ര​തി​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. എ​സ്.​ഐ ജോ​സ​ഫ്, എ.​എ​സ്.​ഐ ന​ജീ​ബ്, എ.​എ​സ്.​ഐ ഷം​സു​ദ്ദീ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ പി.​കെ. ജി​ന്ന, ബി​നു എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button