KeralaLatest NewsNews

സ്‌കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെടുപ്പ് നടത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തയ്യാറെടുപ്പുകൽ വിലയിരുത്താൻ വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തിൽ വ്യാഴാഴ്ച്ച ഉന്നതതലയോഗം ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: വിദേശത്തുള്ള പ്രവാസികൾക്ക് എക്‌സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്‌സിറ്റ് വിസയിലേക്ക് മാറ്റാനാകില്ല: ജവാസാത്

‘കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും.. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും അദ്ധ്യാപക രക്ഷകർതൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന്’ അദ്ദേഹം വിശദമാക്കി.

‘കോളേജുകൾ, സ്‌കൂളുകൾ എന്നിവ തുറക്കുന്ന സാഹചര്യത്തിൽ യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ ആരേയും അനുവദിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ടെന്ന്’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്ത് വര്‍ഗീയ വിഷം വിതച്ച പാലാ ബിഷപ്പിന്റെ പ്രസ്താവന പിന്‍വലിക്കണം : എതിര്‍പ്പുമായി മുസ്ലിം സമുദായ നേതാക്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button