Latest NewsNewsUKInternational

പതിനഞ്ചു വയസുകാരന്റെ ജനനേന്ദ്രിയത്തിൽ മൊബൈൽ ചാർജർ കേബിൾ കുടുങ്ങി

ലണ്ടൻ : പതിനഞ്ചു വയസുകാരന്റെ ജനനേന്ദ്രിയത്തിൽ മൊബൈൽ ചാർജർ കേബിൾ കുടുങ്ങി. ലിം​ഗത്തിന്റെ നീളം അളക്കാൻ ശ്രമിക്കുന്നതിനിടെയാണ് 15 വയസുകാരന്റെ ജനനേന്ദ്രിയത്തിൽ കേബിൾ കുടുങ്ങിയത്.

Read Also : ബ്രിട്ടനിൽ പ്രതിസന്ധി രൂക്ഷമാകുന്നു : ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകൾ കുത്തനെ ഉയരും 

രക്ഷിതാക്കൾ കുട്ടിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ ലിംഗത്തിനുള്ളിൽ കേബിൾ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയും ഉടൻ തന്നെ ഡോക്ടർമാർ കേബിൾ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഡോക്ടർമാർ ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.

ജനനേന്ദ്രിയത്തിനും മലദ്വാരത്തിനും ഇടയിലുള്ള ബൾബോസ്പോംഗിയോസസ് പേശികളിലേക്ക് നീളത്തിൽ മുറിച്ചു. ശസ്ത്രക്രിയയിലൂടെ ലിം​ഗത്തിനുള്ളിൽ കുടുങ്ങി കിടന്ന കേബിൾ നീക്കം ചെയ്തുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സ്കാനിംഗിൽ ലിം​ഗത്തിന് മറ്റ് പരിക്കുകളോ പ്രശ്നങ്ങളോ ഒന്നും തന്നെ കണ്ടെത്തിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button