ദുബായ്: ദൈവം കനിഞ്ഞു നൽകിയ കഴിവ് പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ കളിയെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരശേഷമാണ് സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറ്റപ്പെടുത്തി ഗവാസ്കറുടെ പ്രതികരണം വന്നത്. നീണ്ടകാലം ഇന്ത്യൻ കരിയർ ആഗ്രഹിക്കുന്നെങ്കിൽ സഞ്ജു സ്കോറിൽ സ്ഥിരത കണ്ടെത്തിയേ മതിയാകൂ. അതിനു ഷോട്ട് സെലക്ഷൻ മെച്ചപ്പെടുത്തണം ഗവാസ്കർ പറഞ്ഞു.
‘2015ൽ അരങ്ങേറ്റം കുറിച്ചിട്ടും ഏകദിനത്തിലും ടി20യിലും വല്ലപ്പോഴും കളിച്ചത് മാത്രമാണ് കരിയറിലുള്ളത്. ഐപിഎല്ലിൽ വമ്പൻ സ്കോർ നേടിയിട്ടുണ്ടെങ്കിലും അത് വല്ലപ്പോഴും ഒരു ഇന്നിങ്സ് മാത്രമായി ചുരുങ്ങി. ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ പിഴവാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. തുടക്കം മുതൽ ആക്രമിച്ചു കളിക്കാനുള്ള ത്വര ചുരുക്കണം. അല്ലാത്തപക്ഷം ദൈവം നൽകിയ കഴിവ് പാഴാക്കുന്നതാകും സംഭവിക്കുക’.
Read Also:- മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം
‘ഷോട്ട് സെലക്ഷനാണ് കളിക്കാരന്റെ പ്രതിബദ്ധതയും കേളീശൈലിയും നിർണയിക്കുക. കുട്ടികളെയും പാകം വന്ന കളിക്കാരനും വ്യത്യസ്തമാക്കുന്നത് അതാണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സെലക്ഷൻ വളരെ നന്നാക്കേണ്ടതുണ്ട്. അത് ഇന്ത്യൻ ടീമിൽ സ്ഥിരം ഇടം കിട്ടാൻ സഞ്ജുവിനെ സഹായിക്കും’ ഗവാസ്കർ പറഞ്ഞു.
Post Your Comments