MollywoodLatest NewsKeralaCinemaNewsIndiaEntertainment

‘ഇത് കണ്ണോ അതോ കാന്തമോ?, മനോഹരമായ കണ്ണുകൾ അടഞ്ഞിട്ട് 25 വർഷം’: സിൽക്ക് സ്മിതയുടെ ഓർമയിൽ ഒമർ ലുലു

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച സിൽക്ക് സ്മിത ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ സില്‍ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 35 ആം വയസ്സിലായിരുന്നു സിൽക്ക് ലോകത്തോട് വിടപറഞ്ഞത്. മനോഹരമായ ആ കണ്ണുകൾ അടഞ്ഞിട്ട് 25 വർഷമാകുമ്പോൾ ഓർമ്മക്കുറിപ്പുമായി താരങ്ങൾ. സിൽക്കിന്റെ കുറിച്ച് കുറിപ്പുമായി സംവിധായകൻ ഒമർ ലുലു.

Also Read:ഭക്ഷ്യക്ഷാമവും വിലക്കയറ്റവും : സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കി ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങള്‍

‘ഇത് കണ്ണോ അതോ കാന്തമോ എന്ന് എനിക്ക്‌ തോന്നിയ ആ മനോഹരമായ കണ്ണുകൾ അടഞ്ഞിട്ട് ഇന്നേക്ക് 25 വർഷം ഓർമ്മപൂക്കൾ. എന്റെ ചൈൽഡ്‌ഹുഡ്‌ ക്രഷ്’, എന്നാണു സിൽക്കിനെ കുറിച്ച് ഒമർ ലുലു തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

വിജയലക്ഷ്മി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. ടച്ച്-അപ് ആര്‍ട്ടിസ്റ്റായാണ് സില്‍ക് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാനും തുടങ്ങി. 1980 ല്‍ വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടിച്ചക്രം എന്ന തമിഴ് സിനിമയിലൂടെയാണ് വിജയലക്ഷ്മി സില്‍ക് സ്മിതയാകുന്നത്. സംവിധായകന്‍ വിനു ചക്രവര്‍ത്തി സില്‍ക്കിനൊപ്പം സ്മിത എന്ന പേര് കൂടി സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button