കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം. രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവേശന സമയം. കോവിഡ് പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളായ ഒരു ഡോസ് വാക്സിന് എങ്കിലും എടുത്ത സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിലെ ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും കൈയിൽ ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം ലഭിക്കു.
അതിനിടെ കോവളം ഉൾപ്പെടെ ഇന്ത്യയിലെ രണ്ട് കടൽത്തീരങ്ങൾ കൂടി ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാര പട്ടികയിൽ ഇടം നേടി. കോവളത്തെ കൂടാതെ പുതുച്ചേരിയിലെ ഏദൻ കടൽത്തീരവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ ബ്ലൂ ഫ്ലാഗ് പട്ടികയിൽ രാജ്യത്തെ 10 കടൽത്തീരങ്ങൾ ഉൾപ്പെടുന്നു. നേരത്തെ തന്നെ കാസർകോട്, കാപ്പാട് കടൽത്തീരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
ഐയുസിഎൻ, യുഎൻഡബ്ല്യൂടിഒ, യുഎൻഇപി,യുനെസ്കോ തുടങ്ങിയ സംഘടനകളിൽ ഉൾപ്പെടുന്ന ജൂറിയാണ് അംഗീകാരം നിശ്ചയിക്കുന്നത്. ഡെന്മാർക്കിലെ പരിസ്ഥിതി പഠന സ്ഥാപനമായ എഫ് ഇ ഇ ആണ് ഇക്കോ ലേബൽ ബ്ലൂഫ്ലാഗ് അംഗീകാരം നൽകുന്നത്. കടൽത്തീരങ്ങൾ പതിവായി നിരീക്ഷിക്കുകയും പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വിലയിരുത്തിയും, 33 കർശന മാനദണ്ഡങ്ങൾ കണക്കിലെടുത്തുമാണ് സംഘടന മികച്ച കടൽത്തീരങ്ങളെ പ്രഖ്യാപിക്കുന്നത്.
Post Your Comments