Latest NewsNewsInternational

സ്ത്രീകളുടെ വിദ്യാഭ്യാസം തടയുന്നത് മതവിരുദ്ധം, താലിബാന്‍ സ്ത്രീകള്‍ക്ക് പഠനാനുമതി നല്‍കണം: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

സ്ത്രീകള്‍ വിദ്യാഭ്യാസം തേടുന്നത് തടയുന്നതിന് ഇസ്ലാമിക മതവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതികരിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സ്ത്രീകള്‍ വിദ്യാഭ്യാസം തേടുന്നത് തടയുന്നത് മത വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ വിദ്യാഭ്യാസം തേടുന്നത് തടയുന്നതിന് ഇസ്ലാമികമതവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

താലിബാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന കാര്യത്തില്‍ അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷമേ തീരുമാനം എടുക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പുതിയ മന്ത്രിസഭയില്‍ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുല്‍ ബാഖി ഹഖാനി അവതരിപ്പിച്ച നയത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങളും തീരുമാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിര്‍ബന്ധമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button