Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യായിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു : ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു

റിയാദ്: സൗദി അറേബ്യിയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 8.52 ശതമാനം തോതില്‍ ഒരു കൊല്ലത്തിനിടെ കുറഞ്ഞു. സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Read Also : ക്ഷേത്രത്തില്‍ വസ്ത്രധാരണത്തിനുള്ള പ്രത്യേകതകള്‍ : അറിഞ്ഞിരിയ്‌ക്കേണ്ട വസ്തുതകള്‍ 

ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലകളില്‍ ആകെ വിദേശ തൊഴിലാളികള്‍ 61,35,126 ആണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനത്തില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ 67,06,459 ആയിരുന്നു.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 4,74,382 പേരുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിനും ഈ വര്‍ഷം രണ്ടാം പാദത്തിനും ഇടയില്‍ 5,71,333 വിദേശികള്‍ക്കാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button