![](/wp-content/uploads/2021/09/whatsapp_image_2021-09-23_at_10.25.16_am_800x420.jpeg)
വെള്ളനാട്: പോലീസ് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ വൻ കവർച്ച. ഗ്യാസ് സിലിണ്ടര്‍ മുതൽ വീട്ടുപകരണങ്ങൾ വരെ കടത്തിയെന്ന് സൂചന. പൊഴിയൂര്‍ ഇന്‍സ്‌പെക്ടര്‍ ബിനുകുമാറിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ വീട്ടുപകരണങ്ങള്‍ കവര്‍ന്നത്. വെള്ളനാട് നാലുമുക്കിലുള്ള ശ്രുതിലയ എന്ന വീട്ടിലാണ് മോഷണം നടന്നത്.
കുറച്ചുനാളുകളായി അടച്ചുകിടക്കുകയായിരുന്നു ബിനുകുമാറിന്റെ വീട്. എന്നാൽ
കഴിഞ്ഞ ദിവസം വീടിന്റെ വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. പഴയ റേഡിയോ, ടി.വി, വിളക്ക്, ഷോക്കേസില്‍ സൂക്ഷിച്ചിരുന്ന നടരാജവിഗ്രഹം, പാചകവാതക സിലിണ്ടര്‍ എന്നിവ മോഷണം പോയതായി ഇന്‍സ്‌പെക്ടറുടെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തിൽ ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസുകാരന്റെ വീട്ടിൽ കള്ളൻ കയറിയത് ഇപ്പോഴും വിശ്വസിക്കാനാവാതെ അമ്പരന്നിരിക്കുകയാണ് വെള്ളനാട് നിവാസികൾ.
Post Your Comments