ന്യൂഡൽഹി : ലൈംഗികശേഷി നഷ്ടപ്പെട്ട ഭർത്താവ് വ്യാജസിദ്ധന്റെ ഉപദേശത്തിൽ കുട്ടികളുണ്ടാകുന്നതിന് വേണ്ടി കോഴിയുടെ രക്തം കുടിപ്പിച്ചതായി യുവതിയുടെ പരാതി. പൂനെയിലെ ഭൊസാരി പൊലീസ് സ്റ്റേഷനിലാണ് 33-കാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവിനെയും ഭർത്താവിന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മാതാവിനെതിരെ സ്ത്രീ പീഡനത്തിന് കേസും എടുത്തിട്ടുണ്ട്.
ലൈംഗിക ശേഷി നഷ്ടപ്പെട്ട കാര്യം മറച്ചു വെച്ചാണ് തന്നെ വിവാഹം ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു. ഒടുവിൽ കുഞ്ഞിക്കാല് കാണുന്നതിന് വേണ്ടി ഭർത്താവിന്റെ പിതാവ് തന്നെ പീഡിപ്പിച്ചുവെന്നും ആ നീക്കം പരാജയപ്പെട്ടപ്പോൾ ഒരു വ്യാജ സിദ്ധന്റെ ഉപദേശം അനുസരിച്ച് കോഴിയുടെ രക്തം തന്നെ കൊണ്ട് ഭർത്താവും ബന്ധുക്കളും ചേർന്ന് കുടിപ്പിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
Read Also : യാത്രക്കാർക്ക് സൗജന്യ ‘എക്സ്പോ 2020’ പ്രവേശന ടിക്കറ്റുമായി ഇത്തിഹാദ് എയർവേയ്സ്
എൻജിനീയറായ ഭർത്താവും പരാതിക്കാരിയും 2018-ലാണ് വിവാഹിതരായത്. എന്നാൽ, കഴിഞ്ഞ നാലു മാസമായി ഇരുവരും പിരിഞ്ഞു കഴിയുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേന്ദ്ര കദം പറഞ്ഞു.
Post Your Comments