ദുബായ് : ദുബായ് സഫാരി പാര്‍ക്ക് ഈ മാസം 27ന് തുറക്കും. മൃഗങ്ങളെ കൂടുതല്‍ അടുത്ത് കാണാനും അടുത്തറിയാനും അവയെ താലോലിക്കാനുമുള്ള അവസരം ഇക്കുറി ഉണ്ടാകും. ഇതിന് ഗൈഡുകള്‍ സഹായിക്കും.
എക്സ്പോ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് മറ്റൊരു സഞ്ചാര കേന്ദ്രം കൂടിയാണിത്. 3000ത്തോളം മൃഗങ്ങളുണ്ടിവിടെ. 78 ഇനം സസ്തനികള്‍,50 തരം ഉരഗങ്ങള്‍, 111തരം പക്ഷികള്‍ തുടങ്ങിയവ ഇവിടെയുണ്ട്. 111 നവജാത ജീവികളും പാര്‍ക്കില്‍ ഇക്കുറിയുണ്ട്.
116 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ ആയിരക്കണക്കിന് പക്ഷി, മൃഗാദികളുണ്ട്. dubaisafari.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഏറ്റവും കുറഞ്ഞ നിരക്ക് 50 ദിര്‍ഹമാണ്. കുട്ടികള്‍ക്ക് 20 ദിര്‍ഹമാണ് നിരക്ക്. ഇതുപയോഗിച്ച് അല്‍വാദി, ആഫ്രിക്കന്‍ വില്ലേജ്, അറേബ്യന്‍ ഡസര്‍ട്ട് സഫാരി, ഏഷ്യന്‍ വില്ലേജ്, കിഡ്സ് ഫാം എന്നിവ ആസ്വദിക്കാം.
75 ദിര്‍ഹമിന്റെ ടിക്കറ്റെടുത്താല്‍ ഇതിന് പുറമെ തത്സമയ പരിപാടികളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യാം. ട്രെയിന്‍ സര്‍വിസും ആസ്വദിക്കാം. 10 ദിര്‍ഹമിന്റെ നൈറ്റ് പാസ് എടുത്താല്‍ രാത്രി കാലാവസ്ഥയില്‍ പാര്‍ക്കിന്റെ സൗന്ദര്യം ആസ്വദിക്കാം. എന്നാല്‍, മൃഗങ്ങളെ ഈ സമയം കാണാന്‍ കഴിയില്ല. ആറ് മുതല്‍ പത്ത് വരെയാണ് നൈറ്റ് പാസിന്റെ സമയം.
അവധി ദിവസങ്ങളില്‍ 12 വരെ പ്രവര്‍ത്തിക്കും. ഇതിനുപുറമെ വിവിധ സഫാരി യാത്രാ പാക്കേജുകളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരാഴ്ച മുമ്പാണ് ഇക്കുറി പാര്‍ക്ക് തുറക്കുന്നത്.
Post Your Comments