KozhikodeLatest NewsKeralaNattuvarthaNewsCrime

ജാമ്യത്തിലിറങ്ങിയ കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഓഫീസിന്റെ ബോര്‍ഡുകളും ചില്ലുകളും അടിച്ചു തകര്‍ത്തു

പേരാമ്പ്രയിലെ എക്‌സൈസ് ഓഫീസിന് നേരെയായിരുന്നു ആക്രമണം

കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഓഫീസിന്റെ ബോര്‍ഡുകളും ചില്ലുകളും അടിച്ചു തകര്‍ത്തു. കഞ്ചാവ് കേസ് പ്രതി നരയംകുളം സ്വദേശി ലതീഷും സംഘവുമാണ് ഓഫീസ് അടിച്ച് തകര്‍ത്തതെന്ന് എക്‌സൈസ് പറഞ്ഞു. പേരാമ്പ്രയിലെ എക്‌സൈസ് ഓഫീസിന് നേരെയായിരുന്നു ആക്രമണം.

ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ ഒരാളെ എക്‌സൈസ് പിടികൂടി പൊലീസിന് കൈമാറി. കായണ്ണ സ്വദേശി ശ്യാമാണ് പിടിയിലായത്. കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് അറസ്റ്റിലായ ലതീഷ് ബുധനാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് കൂട്ടാളികളുമായി എക്‌സൈസ് ഓഫീസില്‍ എത്തിയ പ്രതിയും സംഘവും ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓഫീസിന്റെ ബോര്‍ഡുകളും ചില്ലുകളും അടിച്ചു തകര്‍ക്കുകയായിരുന്നു.

ലതീഷ് ഓടി രക്ഷപ്പെട്ടെങ്കിലും ശ്യാമിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. ലതീഷിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button