കണ്ണൂർ: കണ്ണൂരിൽ വിമുക്ത ഭടനെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ സി പി എം പ്രവർത്തകർ മർദ്ദിച്ചതെന്ന് തില്ലങ്കേരി സ്വദേശി പ്രശാന്ത് കുമാർ പറയുന്നു. സിപിഎം പ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read:നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ അപകടം: യുവാവിന്റെ കാൽ ഒടിഞ്ഞു, പിന്നാലെ നാട്ടുകാരുടെ മർദ്ദനവും
കഴിഞ്ഞ 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രദേശത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അമ്മയുടെ ഫോൺ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. മോഷണക്കുറ്റത്തിൽ പ്രദേശത്തെ അതിഥി തൊഴിലാളികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സംഭവത്തിൽ അറസ്റ്റിലായ ആളുടെ സുഹൃത്തുകൂടിയായ മറ്റൊരു അതിഥി തൊഴിലാളിക്കും പങ്കുണ്ടെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ ഇയാളെ കയ്യേറ്റം ചെയ്തിരുന്നു.
പ്രശാന്ത് കുമാറിന്റെ വീടിനു മുന്നിൽ വെച്ചായിരുന്നു സംഘം അതിഥി തൊഴിലാളിയെ ആക്രമിച്ചത്. ഇത് കണ്ട് പ്രശാന്ത് കുമാർ ഇവരെ ചോദ്യം ചെയ്തു. ഇതോടെ, കലിപൂണ്ട സംഘം പ്രശാന്തിനെയും മർദ്ദിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് ശേഷം പ്രശാന്ത് വീട്ടിൽ തിരിച്ചെത്തി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments