ലണ്ടൻ : ബ്രിട്ടനിൽ വാര്‍ഷിക ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയര്‍ത്തി എനര്‍ജി കമ്പനികള്‍. വാര്‍ഷിക ബില്ലില്‍ 600 പൗണ്ടോളം കൂട്ടിച്ചേര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ കോണ്‍ട്രാക്ടില്‍ ഒക്ടോബര്‍ 1 മുതല്‍ 1277 പൗണ്ട് ക്യാപ്പ് ഏര്‍പ്പെടുത്തുമെന്ന നിര്‍ദ്ദേശം മറികടന്ന് 624 പൗണ്ട് അധികമാണ് ചാര്‍ജ് വരുത്തുന്നത്. ഇപ്പോള്‍ ഓഫര്‍ ചെയ്യുന്ന ഫിക്‌സഡ് റേറ്റ് ഡ്യുവല്‍ ഫ്യുവല്‍ ഡീലുകള്‍ ഏകദേശം വര്‍ഷത്തില്‍ 1900 പൗണ്ട് വില വരുന്നതാണെന്നാണ് വെളിപ്പെടുത്തല്‍.
2020ല്‍ ശരാശരി ബില്‍ 850 പൗണ്ടായിരുന്നു. ഇതിന്റെ ഇരട്ടി തുക കൊടുത്താലാണ് അടുത്ത 12 മാസത്തേക്ക് ഗ്യാസ്, ഇലക്ട്രിസിറ്റി വിലകള്‍ ഉയര്‍ന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാനായി ഫിക്‌സഡ് ഡീലുകള്‍ ലഭ്യമാകുന്നത്. ഓവോ എനര്‍ജി പ്രഖ്യാപിച്ച ബെറ്റര്‍ സ്മാര്‍ട്ട് 17 സെപ്റ്റംബര്‍ 2021 താരിഫ് അനുസരിച്ച് വാര്‍ഷിക ബില്‍ ശരാശരി ഉപയോക്താവിന് 1863.85 പൗണ്ടാണ്. സോ എനര്‍ജി പ്രഖ്യാപിച്ച ‘സോ ക്ലെമെന്റൈന്‍ വണ്‍ ഇയര്‍- ഗ്രീന്‍’ വാര്‍ഷിക ബില്‍ ശരാശരി 1900.77 പൗണ്ട് വരും.
Post Your Comments