ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ അപകടം: യുവാവിന്റെ കാൽ ഒടിഞ്ഞു, പിന്നാലെ നാട്ടുകാരുടെ മർദ്ദനവും

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞുതൂങ്ങി. റേസില്‍ പങ്കെടുത്ത യുവാവിന്റെ കാല്‍ ആണ് ഒടിഞ്ഞത്. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് അപകടത്തിൽ പരിക്കേറ്റത്. റേസിംഗിനായി റോഡിൽ കുറുകെ വെച്ചിരുന്ന ബൈക്കിലേക്ക് നാട്ടുകാരനായ വ്യക്തിയുടെ ബൈക്ക് വന്നിടിക്കുകയായിരുന്നു.

Also Read:കാരണമില്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഏഴ് യുവാക്കാളാണ് റേസിംഗില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് നെയ്യാര്‍ ഡാമിന്റെ പരിസരത്തുള്ള റോഡില്‍ അപകടം നടന്നത്. യുവാവിന്റെ കാലിലേക്ക് ബുള്ളറ്റ് ഇടിച്ചു കയറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതോടെ, യുവാക്കളുമായി നാട്ടുകാര്‍ തർക്കിച്ചു. ഇതിനിടയിൽ യുവാക്കളെ നാട്ടുകാർ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരുന്നു.

മൂന്ന് ബൈക്കുകളിലെത്തിയ ഏഴ് യുവാക്കളാണ് റേസിംഗ് നടത്തിയത്. ഡാം കാണാനെത്തിയ വരും പ്രദേശത്ത് ഉണ്ടായിരുന്നു. പ്രദേശത്ത് സ്ഥിരമായി ബൈക്ക് റേസിംഗ് നടക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ യുവാക്കൾക്കെതിരെ നാട്ടുകാർ പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button