ThiruvananthapuramLatest NewsKeralaNews

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ഇന്ന്

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തോല്‍വിയ്ക്ക് കാരണമായതെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയം ചര്‍ച്ച ചെയ്യാന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള സമ്പൂര്‍ണ യുഡിഎഫ് യോഗമാണ് തിരുവനന്തപുരത്ത് ചേരുന്നത്. പലയിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തോല്‍വിയ്ക്ക് കാരണമായതെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അതൃപ്തരാണ്. ഇക്കാര്യം ജോസഫ് വിഭാഗം യോഗത്തില്‍ വ്യക്തമാക്കും. ചവറയിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ആര്‍എസ്പി പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് മലബാറില്‍ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും യോഗം ചര്‍ച്ച ചെയ്യും. യുഡിഎഫിന്റെ തോല്‍വിയ്ക്ക് കാരണമായ നേതാക്കള്‍ക്ക് എതിരെയുള്ള നടപടി യോഗത്തില്‍ സ്വീകരിക്കുമെന്നാണ് സൂചന. ഡിസിസി പുനസംഘടനയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ഉണ്ടായ രാജി വയ്ക്കലില്‍ കെപിസിസി നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button