താനെ: ഒൻമ്പത് മാസത്തിനിടെ മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ 15കാരിയെ 33 തവണ കൂട്ടബലാത്സംഗത്തിനിയാക്കിയ സംഭവത്തില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്താവരടക്കം 24 പേരെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില സാധാരണ നിലയിലായി. അറസ്റ്റിലായ മൂന്ന് പേര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
Also Read: തിരുവില്ലാമലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു: ദീപസ്തംഭം തകര്‍ത്ത ആന ഒടുവിൽ ചെയ്തത് കണ്ടോ ?
‘പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ജനുവരിയില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിഡിയോ കാണിച്ച് ആണ്‍സുഹൃത്ത് തന്നെ വീണ്ടും പീഡനത്തിനിരയാക്കി. ശേഷം അവന്‍റെ കൂട്ടുകാരും പരിചയക്കാരും ചേര്‍ന്ന് നാലോ അഞ്ചോ തവണ വിവിധ സ്ഥലങ്ങളിലായി കൂട്ട ബലാത്സംഗം ചെയ്തു. ഡോംബിവ്ലി, ബദ്ലാപുര്, മുര്‍ബാദ്, റാബാലെ എന്നിവിടങ്ങളിലായായിരുന്നു പീഡനം’- അഡീഷനല്‍ കമീഷണര്‍ ദത്തേത്ര കരാലെ പറഞ്ഞു.
ഈ വര്‍ഷം ജനുവരി 29 മുതല്‍ സെപ്റ്റംബര്‍ 22 വരെയായിരുന്നു കൂട്ടബലാത്സംഗം. പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 24 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 33 പ്രതികളില്‍ 24 പേരെ അറസ്റ്റ് ചെയ്തതായും ഇനിയും അറസ്റ്റിലാകാത്തവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കാനായി എ.സി.പി സോനാലി ദോലെയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
Post Your Comments