ലണ്ടന്‍ : യുവതിയെ പള്ളിമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. പുലര്‍ച്ചെ 1.30 ഓടെ ഓക്സ്ഫോര്‍ഡ്ഷയറിലെ വിറ്റ്നിയില്‍ ഇരുപതുകാരിയായ യുവതിയുടെ അരികിലേക്ക് ഒരു അപരിചിതന്‍ എത്തി. ഇതിന് ശേഷം സെന്റ് മേരീസ് ചര്‍ച്ചിന്റെ അങ്കണത്തിലേക്ക് യുവതിയെ കൊണ്ടുപോയ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
Read Also : ബ്രിട്ടനിൽ കൗമാര ഗര്‍ഭധാരണം കുറയാന്‍ ലോക്ക്ഡൗണ്‍ പ്രധാന കാരണമായെന്ന് റിപ്പോര്‍ട്ട്
സംഭവത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് തെയിംസ് വാലി പോലീസ് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ലൂവിസ് പ്രെസ്‌കോട്ട് മെയ്ലിംഗ് പറഞ്ഞു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പുറമെ നിരവധി ദൃക്സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. സെന്റ് മേരീസ് ചര്‍ച്ച് മുറ്റത്ത് ഫോറന്‍സിക് വിദഗ്ധരും തെളിവ് ശേഖരിക്കുന്നുണ്ട്.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബ്രിട്ടനില്‍ പള്ളിമുറ്റം ഇത്തരം അക്രമങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. ഈ ആഴ്ച ആദ്യം റീഡിംഗിലെ പുരാതന പള്ളിയ്ക്ക് സമീപത്ത് വെച്ചാണ് സമാനമായ അക്രമം ഉണ്ടായത്. ആ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments