KeralaLatest NewsIndiaNews

‘ധൈര്യമുള്ള ഒരു സ്ത്രീ’: വേണു ബാലകൃഷ്ണൻ എഴുതിയ പഴയ കഥ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ മാതൃഭൂമി ചാനൽ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്ന് വേണുവിനെ രണ്ടാഴ്ചത്തേക്ക് ആയിരുന്നു സസ്പെന്‍ഡ് ചെയ്തത്. സഹപ്രവർത്തക പരാതിയിൽ ഉറച്ച് നിന്നതോടെയാണ് സസ്‌പെൻഷൻ പുറത്താക്കലിലേക്ക് നയിച്ചത്.

Also Read:അമ്പത് ശതമാനം നിരക്കില്‍ യാത്ര: കോടികൾ മുടക്കിയ മെട്രോ നാട്ടുകാർ ഉപയോഗിക്കട്ടെയെന്ന് ബെഹ്‌റ

വേണുവിനെതിരെ മുൻപും സമാന പരാതികൾ ഉയർന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെ, വേണു ബാലകൃഷ്ണൻ മുൻപെഴുതിയ ‘ധൈര്യമുള്ള ഒരു സ്ത്രീ’ എന്ന കഥയും സോഷ്യൽ മീഡിയകളിൽ ട്രോളർമാർ കുത്തിപ്പൊക്കി. സജീന്ദ്രൻ കാറഡുക്ക ആയിരുന്നു വേണുവിന്റെ ബുക്കിന്റെ കവർ ചിത്രീകരണം നടത്തിയത്. സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ചാനലിൽ നിന്നും പുറത്തായ വേണുവിന്റെ പഴയ കഥ കുത്തിപ്പൊക്കി ട്രോളുകയാണ് സോഷ്യൽ മീഡിയ. ‘ഈ കഥ എവിടെ നിന്ന് വാങ്ങാൻ കിട്ടും? ‘പി.ഡി.എഫ് ലഭ്യമാണോ ?’ എന്നാണ് പലരും ഫേസ്‌ബുക്കിലൂടെ ചോദിക്കുന്നത്.

മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്റർ സ്ഥാനത്ത് നിന്നുമാണ് വേണു ബാലകൃഷ്ണനെ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button