Latest NewsNewsInternational

ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നതും അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതും തമ്മില്‍ ബന്ധം

അഹമ്മദാബാദ്: അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയതോടെ ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്നാണ് ഒഴുകുന്നത്. ഇതോടെ മയക്കുമരുന്ന് കടത്തിന് അഫ്ഗാന്‍ ബന്ധം വ്യക്തമായി ഇന്ത്യ സ്ഥിരീകരിക്കുകയായിരുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ 3,000 കിലോ ഹെറോയിന്‍ പിടിച്ചെടുത്തോടെയാണ് അധികൃതര്‍ ഇക്കാര്യം ഉറപ്പിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹെറോയിന്‍, ഇറാനിലെ തുറമുഖത്തുനിന്നാണ് ഗുജറാത്തിലേക്ക് അയച്ചത്. ഇറാന്‍ വഴി സമുദ്രമാര്‍ഗമാണ് കള്ളക്കടത്തുകാര്‍ മയക്ക് മരുന്ന് എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഡിആര്‍ഐയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥിരീകരിച്ചു.

Read Also : പ്രൊഫ. ടി.ജെ ജോസഫിനെ തേടി കേന്ദ്ര പദവി, ദേശീയ ന്യൂനപക്ഷ കമ്മീഷനംഗമാകുമെന്ന് സൂചന : തീരുമാനം കേന്ദ്രത്തിന്റേത്

പുതിയ ഭരണത്തില്‍, തങ്ങള്‍ അഫ്ഗാനിസ്ഥാനെ മയക്കുമരുന്ന് മുക്തമാക്കുമെന്ന് താലിബാന്‍ പുറമേ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ ഹെറോയിന്‍ ശേഖരം താലിബാന്‍ പിടിച്ചെടുക്കുമെന്നാണ് മയക്കുമരുന്ന് മാഫിയ ആശങ്കപ്പെടുന്നത്. കള്ളക്കടത്തില്‍ പിടിക്കപ്പൈട്ടാല്‍ തങ്ങളെ താലിബാന്‍ തൂക്കിക്കൊല്ലുമെന്നും അവര്‍ക്ക് ഭയമുണ്ട്. ഇതാണ് ഇന്ത്യയിലേക്ക് ചരക്ക് മാറ്റാന്‍ കള്ളക്കടത്ത് സംഘത്തെ പ്രേരിപ്പിച്ചത്. മുന്ദ്ര തുറമുഖത്ത് പിടിച്ച 3000 കിലോ ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാന്‍ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാന്‍ തങ്ങളുടെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button