Latest NewsNewsInternationalUK

ബ്രിട്ടനിൽ കൗമാര ഗര്‍ഭധാരണം കുറയാന്‍ ലോക്ക്ഡൗണ്‍ പ്രധാന കാരണമായെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ : ബ്രിട്ടനിൽ കൗമാര ഗര്‍ഭിണികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 18 വയസ്സിന് താഴെയുള്ള 2,600 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായിട്ടുണ്ടെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അറിയിച്ചു. എന്നാല്‍ 2019നെ അപേക്ഷിച്ച് ഗണ്യമായ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്.

Read Also : ഇന്ത്യയില്‍ കോവിഡ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം 

കൗമാര ഗര്‍ഭധാരണം കുറയാന്‍ ലോക്ക്ഡൗണ്‍ പ്രധാന കാരണമായെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നതിനുമുമ്പ് 2020ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 3,597 കൗമാര ഗര്‍ഭിണികള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്തെ മുഴുവന്‍ വീട്ടുതടങ്കലിലാക്കുകയാണ് ഉണ്ടായത്. വീടിനുള്ളില്‍ പുറത്തുനിന്ന് ഉള്ളവരുമായി ഇടപഴകുന്നത് നിയമവിരുദ്ധമാക്കുകയും ചെയ്തു. ഇതാണ് കണക്കുകള്‍ കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

മികച്ച ലൈംഗിക വിദ്യാഭ്യാസവും ലൈംഗികാരോഗ്യ സേവനങ്ങളും ലഭ്യമാകുന്നതിനാല്‍ 2008 മുതല്‍ കൗമാരക്കാരുടെ ഗര്‍ഭധാരണ നിരക്ക് പകുതിയിലധികം കുറഞ്ഞിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ ഹൈജീന്‍ ആന്‍ഡ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ വസന്തകാലത്ത് ആളുകള്‍ അവരുടെ സാമൂഹിക സമ്പര്‍ക്കം 75 ശതമാനം കുറച്ചുവെന്നാണ്. 16 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ 15 വയസും അതില്‍ താഴെയുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ 16 വയസ്സിന് താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും കുറ്റകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button