ലണ്ടൻ : ഇന്ത്യയില്‍ കോവിഡ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഷീല്‍ഡിന്റെയോ കൊവാക്‌സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും യുകെയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. അടുത്ത വര്‍ഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും.
അതേസമയം കൊവിഷീല്‍ഡ് വാക്‌സീന്‍ അഗീകരിക്കാത്തതില്‍ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നല്‍കി. സമാന വാക്‌സീന്‍ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നല്‍കി.
ബ്രിട്ടണില്‍ ഒക്ടോബര്‍ നാല് മുതല്‍ നിലവില്‍ വരുന്ന പുതുക്കിയ യാത്രാനിയന്ത്രണങ്ങളാണ് ആശങ്കയാകുന്നത്. അംഗീകരിച്ച വാക്‌സീനുകളുടെ പുതുക്കിയ പട്ടികയിലും കൊവാക്‌സീനും കൊവിഷീല്‍ഡുമില്ല. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിര്‍ദേശങ്ങളില്‍ കൊവിഷീല്‍ഡിന്റെയും കൊവാക്‌സീന്റെയും രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും വാക്‌സീനെടുക്കാത്തവര്‍ക്കും ഒരേ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ആസ്ട്രസെനക്കയുടെ വാക്‌സീന്‍ വിതരണം ചെയ്യുന്ന ഓസ്‌ട്രേലിയ, ബഹെറിന്‍, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളും ബിസിനസുകാരുമുള്‍പ്പടെ നിരവധിപേര്‍ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാന്‍ കാത്തിരിക്കുന്ന സാഹചര്യത്തില്‍ യുകെയുടെ തീരുമാനം വെല്ലുവിളിയാകുകയാണ്.
Post Your Comments