PalakkadKeralaNattuvarthaLatest NewsIndiaNews

അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി പുലിവാല് പിടിച്ച് സി പി എം

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ‍യുവാവ് മധുവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി പുലിവാല് പിടിച്ച് സി.പി.എം. മധുവിനെ തല്ലിക്കൊന്ന കേസിലെ മൂന്നാം പ്രതി ഷംസുദ്ദീന്‍ പാലക്കാടിനെയായിരുന്നു മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി പാർട്ടി തെരഞ്ഞെടുത്തത്. ഏരിയ നേതൃത്വത്തിന്‍റെ എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനം. സംഭവം വാര്‍ത്തയായതോടെ ഷംസുദ്ദീനെ തലസ്ഥാനത്ത് നിന്നും നീക്കി. മുക്കാലി ബ്രാഞ്ചില്‍ പുതിയ സെക്രട്ടറിയെ ഇന്ന് തന്നെ തെരഞ്ഞെടുക്കാന്‍ തീരുമാനമായി.

Also Read:ഗൗരിയമ്മ ടി വി തോമസിനെ ചോർത്തിയത് ഈ ഗൂഢാലോചനയുടെ ഭാഗമോ, കേശവൻ നായർ സാറാമ്മയെ തട്ടിയെടുത്തു: പരിഹാസ കുറിപ്പുമായി സക്കറിയ

പാലക്കാട് ജില്ല സി.പി.എം കമ്മിറ്റിയുടെതാണ് നിര്‍ദേശം.2018 ഫെബ്രുവരിയിലായിരുന്നു മോഷണക്കുറ്റം ആരോപിച്ച്‌ ആദിവാസിയായ മധുവിനെ ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. കേസിന്‍റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. വിശപ്പടക്കാൻ വേണ്ടി ഭക്ഷണം മോഷ്ടിച്ചതിനായിരുന്നു ആൾക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. വയറിന്റെ കത്തലടക്കാൻ കാടു കയറിയ മാനസികാസ്വസ്ഥമുള്ള മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നും എന്ന് മാത്രമല്ല തല്ലിക്കൊല്ലുന്നതിന് മുമ്പ് കൈകൾ കൂട്ടിക്കെട്ടി സെൽഫി എടുക്കുകയും ചെയ്തു മനുഷ്യർ.

മധുവിനെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ഇവർക്കെതിരെ ജനരോഷം ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button