Latest NewsYouthNewsMenWomenLife Style

അമിതമായ വിയർപ്പ് നാറ്റമാണോ പ്രശ്നം? പരിഹാരമുണ്ട്!

വിയർപ്പ് നാറ്റം കാരണം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ധാരാളമാണ്. ഇത് മാനസികമായ പ്രശ്നങ്ങൾക്കുപോലും കാരണമാകാറുണ്ട്. ഇതിന് പരിഹാരമായി പല വഴികളും നാം സ്വീകരിക്കാറുമുണ്ട്. അമിതമായി വിയർക്കുന്നത് വിയർപ്പ് നാറ്റമുണ്ടാക്കുന്നു. അമിതമായി മധുര പദാർത്ഥങ്ങൾ കഴിക്കുന്നത് വിയർക്കുന്നതിനു വിയർപ്പ് നാറ്റത്തിനും കാരണമാകുന്നു.

ഇറുകിയ വസ്ത്രങ്ങൾ ചൂടുള്ള സമയത്ത് ധരിക്കുന്നതും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. കുളി കഴിഞ്ഞാലുടൻ പൗഡർ ഉപയോഗിക്കുന്നത് ചിലരുടെ ശീലമാണ്. ഇത്തരത്തിൽ അമിതമായി പൗഡർ ഉപയോഗിക്കുന്നതും വിയർപ്പു നാറ്റം ഉണ്ടാകുന്നതിന് കാരണമാകുന്നു.

Read Also:- രാജ്യാന്തര ക്രിക്കറ്റിൽ മിതാലിക്ക് മറ്റൊരു റെക്കോർഡ് കൂടി

ഇതിന് പരിഹാരമായി രാസവസ്തുക്കളെ ആശ്രയിക്കുന്നതിനു പകരമായി വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. വിയർപ്പു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ് നാരങ്ങ. കുളിക്കാനുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് വിയർപ്പ് നാറ്റം മാറാൻ നല്ലതാണ്. അതുപോലെ ധാരാളം വെള്ളം കുടിക്കുന്നതും വിയർപ്പ് നാറ്റത്തിന് പരിഹാരമാണ്.

shortlink

Post Your Comments


Back to top button