
ബാഗ്ദാദ് : മാര്‍ച്ച് ആദ്യ വാരമായിരുന്നു ലോകം ഉറ്റുനോക്കിയ, മാര്‍പ്പാപ്പയുടെ ചരിത്ര പ്രധാനമായ ഇറാഖ് സന്ദര്‍ശനം. രാജ്യം സന്ദര്‍ശിച്ച പോപ് ഫ്രാന്‍സിസിനോടുള്ള ആദരസൂചകമായും ഷിയ പണ്ഡിതന്‍ അലി അല്‍ സിസ്താനിയുമായുള്ള കൂടിക്കാഴ്ചയുടെ പ്രതീകമായും പുതിയ സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഇറാഖ്.
Read Also : റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം : നിരവധി നാശനഷ്ടങ്ങൾ
വാര്‍ത്താവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്‌നേഹവും മാനുഷിക സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ശനം എന്നെഴുതിയ പോസ്റ്റല്‍ സ്റ്റാമ്പില്‍ സിസ്താനിയുടെയും പോപിന്‍റെയും ചിത്രമുണ്ട്.
ബഹുമാനപ്പെട്ട അലി അല്‍സിസ്താനിയുമായും മത അതോറിറ്റിയുമായുള്ള കൂടിക്കാഴ്ച പോപ്പിന്‍റെ ഉര്‍ നഗരം സന്ദര്‍ശനം തുടങ്ങി രണ്ട് തരത്തിലുള്ള സ്റ്റാമ്പ് ആണ് പുറത്തിറക്കിയതെന്ന് കമ്യൂണിക്കേഷന്‍ മന്ത്രാലയം വക്താവ് റഅദ് അല്‍ മഷ്ഹദാനി പറഞ്ഞു.
Post Your Comments