Latest NewsNewsIndia

മിസൈല്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും

യുഎസ്, റഷ്യ, ചൈന തുടങ്ങിയ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും

ഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി. ഇതോടെ മിസൈല്‍ നിര്‍മ്മാണ മേഖലയില്‍ ഇനി ഒറ്റയ്ക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇന്ത്യയുടെ ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലാണെന്നും സതീഷ് റെഡ്ഡി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിആര്‍ഡിഒയുടെ ഈ നേട്ടത്തിലേക്കുള്ള വളര്‍ച്ചയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമും മറ്റു ശാസ്ത്രജ്ഞരും വഹിച്ച പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു.

Read Also : ഭീകര സംഘടനകളുമായി ബന്ധം: ജമ്മു കശ്മീരിൽ ആറു സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

‘ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസ്സൈല്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പൃഥ്വി, ആകാശ്, ത്രിശൂല്‍, നാഗ് എന്നീ മിസ്സൈലുകള്‍ നാം വികസിപ്പിച്ചിട്ടുണ്ട്. രാജ്യം കൈവരിച്ച സാങ്കേതിക നേട്ടത്തിന്റെ ഉദാഹരണമായിരുന്നു അഗ്നി മിസൈല്‍. ഇതോടെ ശത്രുമിസൈലിനെ തടയാനും നശിപ്പിക്കാനും ശേഷിയുള്ള മിസൈലുകള്‍ കൈവശമുള്ള ഏതാനും രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു’ – സതീഷ് റെഡ്ഡി പറഞ്ഞു.

ഇന്ത്യയുടെ എ-സാറ്റ് മിസൈല്‍ 2019 മാര്‍ച്ചില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതോടെ ഈ സാങ്കേതികത കൈവശമുള്ള യുഎസ്, റഷ്യ, ചൈന തുടങ്ങിയ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമെത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ ഡ്രോണ്‍ അധിഷ്ഠിത ആയുധങ്ങള്‍ക്ക് പുതിയ കാലത്ത് സുപ്രധാന പങ്കാണുള്ളതെന്നും സതീഷ് റെഡ്ഡി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button