Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് റിപ്പോർട്ട് ചെയ്തത് 54 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 54 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 61 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: കൊച്ചിയില്‍ യുവതിക്കും പിതാവിനും നേരെ നടന്ന സ്ത്രീധനപീഡനം: കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി

5,46,735 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,35,711 പേർ രോഗമുക്തി നേടി. 8,679 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,345 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 303 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 41,174,227 കോവിഡ് വാക്സിൻ ഡോസുകളാണ് സൗദി അറേബ്യയിൽ ഇതുവരെ വിതരണം ചെയ്തത്. 55,051 ആർ.ടി പി.സി.ആർ പരിശോധനകളാണ് ഇന്ന് സൗദിയിൽ നടന്നത്.

Read Also: ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമംനടക്കുന്നു: നാര്‍ക്കോട്ടിക് ജിഹാദില്‍ ബിഷപ്പിനെ പിന്തുണച്ച് സിറോ മലബാര്‍ സഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button