UAELatest NewsNewsInternationalGulf

ദീർഘകാലം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികൾക്ക് പ്രത്യേക ക്ലിനിക്കുകൾ അരംഭിച്ച് ദുബായ്

ദുബായ്: ദീർഘകാലം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികൾക്ക് പ്രത്യേക ക്ലിനിക്കുകൾ അരംഭിച്ച് ദുബായ്. കോവിഡ് വൈറസ് പിടിപെട്ട് നാലാഴ്ച കഴിഞ്ഞിട്ടും രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികൾക്കായാണ് അധികൃതർ പ്രത്യേക ക്ലിനിക്കുകൾ സ്ഥാപിച്ചത്.

Read Also: രോഗം കൂടുതൽ നിയന്ത്രണ വിധേയമാകുന്നു: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

ഗർഭിണികൾക്കും ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രത്യേക ക്ലിനിക്കുകളിൽ സേവനം ലഭിക്കില്ല. ചൊവ്വാഴ്ച്ചകളിൽ അൽ ബാർഷ ഹെൽത്ത് സെന്ററിലും വ്യാഴാഴ്ച്ചകളിൽ നാദ് അൽ ഹമ്മറിലും പ്രത്യേക ക്ലിനിക്കുകൾ ഉണ്ടായിരിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.

കോവിഡ് ഭേദമായി ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷവും നീണ്ടുനിൽക്കുന്ന ലക്ഷണങ്ങൾ അനുഭവിക്കുന്ന രോഗികളെ പിന്തുണയ്ക്കാൻ വേണ്ടിയാമ് ക്ലിനിക്കുകൾ ആരംഭിച്ചത്. ഇത്തരത്തിലുള്ള കേസുകൾ ക്ലിനിക്കുകളിൽ വിശദമായി പരിശോധിക്കുകയും വേണ്ടി വന്നാൽ വിദഗ്ധ ചികിത്സയ്ക്കായി രോഗികളെ റഫർ ചെയ്യുകയും ചെയ്യും. രോഗികൾ വേഗം സുഖം പ്രാപിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ക്ലിനിക്കുകൾ ആരംഭിച്ചതെന്ന് ഡോ അൽ ഹമ്മാദി വ്യക്തമാക്കി.

Read Also: ലിവ് ഫോർ ഫ്രീ: ഇനി നിങ്ങളുടെ ബില്ലുകൾ ബിഗ് ടിക്കറ്റ് അടയ്ക്കും, വിശദ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button