ഡൽഹി: വളർത്തുനായയോടൊപ്പം യാത്ര ചെയ്യാൻ വേണ്ടിവിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിൻ മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബർ പതിനഞ്ചിന് മുബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ എഐ 671 വിമാനത്തിലായിരുന്നു വളർത്തുനായയെയും കൊണ്ടുള്ള യുവതിയുടെ യാത്രയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇരുപതിനായിരം രൂപയാണ് ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ചെലവ്. ഇത്തരത്തിൽ വിമാനത്തിൽ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും 2.5 ലക്ഷം രൂപ ചെലവാക്കി യുവതി ബുക്ക് ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് ഒരാൾ വളർത്തു മൃഗങ്ങൾക്ക് വേണ്ടി മുഴുവൻ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുന്നത്.
ലോക്സഭാ ടിക്കറ്റിന് 5 കോടി: ആർജെഡി, കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്‌ഐആർ ഇടാൻ കോടതി ഉത്തരവ്
വിമാനയാത്രയിൽ നിബന്ധനകളോടെ വളർത്തു മൃഗങ്ങളുടെ കൊണ്ട് പോകാൻ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യൻ വിമാന കമ്പനിയാണ് എയർ ഇന്ത്യ. പരമാവധി രണ്ട് വളർത്തു മൃഗങ്ങളെ വരെ ഒരു വിമാനത്തിൽ യാത്രയിൽ കൂടെ കൊണ്ട് പോകാൻ സാധിക്കും. പ്രത്യേക ഫീസ് ഈടാക്കി ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയിൽ വളർത്തു മൃഗങ്ങളെ ഇരുത്തുകയാണ് ചെയ്യുന്നത്.
Post Your Comments