പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു. പാട്ട രതീഷ് എന്ന രതീഷ് (39) ആണ് മരിച്ചത്. അച്ഛന് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി രതീഷ് മദ്യപിച്ച് ബഹളം വച്ചതിലുണ്ടായ തര്‍ക്കത്തിനിടെയാണ് അച്ഛന് മര്‍ദിച്ചത്.
അടിയേറ്റ് വീണ രതീഷിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് സ്ഥലത്തെത്തി. ആലത്തൂര്‍ പൊലീസിനാണ് അന്വേഷണ ചുമതല.
Post Your Comments