Latest NewsUAENewsInternationalGulf

തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായി പുതിയ പാർക്ക്: ഒരു ലക്ഷത്തോളം പേർക്ക് ഉപകാരപ്രദമാകുമെന്ന് അധികൃതർ

ഷാർജ: തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായുള്ള ഒരു പുതിയ പാർക്ക് ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പുതിയ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. എമിറേറ്റിലെ പൊതുസമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും മികച്ച സൗകര്യങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഷാർജ ഭരണാധികാരിയുടെ നിർദ്ദേശങ്ങൾ പ്രകാരം ഷാർജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വർക്‌സാണ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ഷാർജ ലേബർ സ്റ്റാൻഡേർഡ്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി ചേർന്നാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

Read Also: ദുബായിയിൽ പൊതു ലൈബ്രറികളുടെ പ്രവർത്തന സമയം സാധാരണ രീതിയിലേക്ക് മാറ്റി: പ്രവർത്തനം കോവിഡ് പ്രോട്ടോകോൾ പാലിച്ച്

അൽ സജാ ഇൻഡസ്ട്രിയൽ മേഖലയിലെ ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് പാർക്ക് പ്രയോജനപ്രദമാകുമെന്ന് ഷാർജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വർക്‌സ് കൗൺസിൽ അംഗം അലി ബിൻ ഷഹീൻ അൽ സുവൈദി അറിയിച്ചു. ഷാർജയിലെ ഏകദേശം 70 ശതമാനത്തോളം തൊഴിലാളികളും അൽ സജാ ഇൻഡസ്ട്രിയൽ മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്.

പതിനയ്യായിരം ചതുരശ്ര മീറ്ററാണ് പാർക്കിന്റെ വിസ്തീർണ്ണം. രണ്ട് ക്രിക്കറ്റ് പിച്ചുകൾ, നടക്കാനുള്ള പാതകൾ, വിവിധ കായികയിനങ്ങൾക്കായുള്ള രണ്ട് മൈതാനങ്ങൾ, പുൽമൈതാനം തുടങ്ങിയ പാർക്കിലുണ്ട്. പള്ളി, കഫേ മറ്റു അനുബന്ധസേവനങ്ങൾ എന്നിവയും ഉടൻ പാർക്കിനുള്ളിൽ ആരംഭിക്കും.

Read Also: പ്രണയിക്കുന്നവരാണോ നിങ്ങൾ, നിങ്ങളുടെ പ്രണയത്തെ ആകർഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക!

shortlink

Related Articles

Post Your Comments

Related Articles


Back to top button