ന്യൂഡൽഹി: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും കലഹം. രാജസ്ഥാനിൽ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും സച്ചിൻ പൈലറ്റ്. ആവശ്യം ഉന്നയിച്ച് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കണ്ടു. എന്നാൽ നേതൃമാറ്റം ഇപ്പോഴില്ലെന്ന് എഐസിസി വ്യക്തമാക്കി. മുമ്പ് കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരസ്യമായി രംഗത്തിയ സച്ചിൻ പൈലറ്റ് തന്നെ അനുകൂലിക്കുന്ന എം എൽ എ മാർക്കൊപ്പം മാറി നിന്നും പാർട്ടിയ്ക്ക് തലവേദ ഉണ്ടാക്കിയിരുന്നു.
അതേസമയം പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്നു ലോകേഷ് ശര്‍മ്മ. ശനിയാഴ്ച രാത്രിയിയാണ് അദ്ദേഹം രാജിവെച്ചത്. തന്റെ ട്വീറ്റിന് മാപ്പ് ചോദിച്ചുകൊണ്ടാണ് ശനിയാഴ്ച രാത്രി അദ്ദേഹം രാജി സമര്‍പ്പിച്ചത്.
Post Your Comments