KeralaLatest NewsNews

കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കരുത് : വിവിധ മതസംഘടന നേതാക്കള്‍

തിരുവനന്തപുരം: ലഹരിമരുന്നുമായി ബന്ധപ്പെടുത്തി ദയവായി കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കരുതെന്ന അപേക്ഷയുമായി വിവിധ മതസംഘടന നേതാക്കള്‍. സംസ്ഥാനത്തെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണമെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വിവിധ മതനേതാക്കന്മാര്‍ ആവശ്യപ്പെട്ടത്. ബിഷപ്പിന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് യോഗം ചര്‍ച്ച ചെയ്തില്ല. അതേസമയം, നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

‘മതങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള ആത്മബന്ധം നഷ്ടപ്പെടാന്‍ പാടില്ല. മത, ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധയും കരുതലും നല്‍കണം. ലഹരിമരുന്ന് എന്നതിനെ ലഹരിമരുന്ന് എന്നുമാത്രം പറഞ്ഞാല്‍ മതി’ – കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് പറഞ്ഞു.

‘മതസൗഹാര്‍ദവും സഹവര്‍ത്തിത്തവുമാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത്. ഇതര സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം. മതആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ പുലര്‍ത്തണം’- ക്ലിമ്മിസ് പറഞ്ഞു.

മത സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം നടക്കുന്നത് താഴേത്തട്ടിലും സമൂഹമാധ്യമങ്ങളുമാണെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ബഹുമാനപ്പെട്ട തിരുമേനി യോഗം വിളിച്ച് ചേര്‍ന്നത്. പാണക്കാട് കുടുംബത്തെ പ്രതിനിധീകരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്.

ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്,കോഴിക്കോട് പാളയം ഇമാം ഡോ.ഹുസൈന്‍ മടവൂര്‍,ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത,ബിഷപ് മാത്യൂസ് മാര്‍ അന്തിമോസ്, തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, ആര്‍ച്ച് ബിഷപ് എം.സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി അശ്വതി തിരുനാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button