തിരുവനന്തപുരം: കേരളത്തില്‍ രാത്രികാല കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം. കേരള പോലീസ് മേധാവി അനില്‍ കാന്താണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് മണിവരെ പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എ.ടി.എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, നൈറ്റ് പട്രോള്‍, ബൈക്ക് പട്രോള്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.
ഒന്നിടവിട്ട ദിവസങ്ങളില്‍ സബ് ഇന്‍സ്പെക്ടര്‍മാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാന്‍ ഇന്‍സ്പെക്റ്റര്‍മാരെയും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments