ThiruvananthapuramKeralaLatest NewsNews

സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി: വി​ദ്യാ​ഭ്യാ​സ -ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​യോ​ഗം വ്യാ​ഴാ​ഴ്​​ച

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്​​കൂ​ള്‍ തു​റ​ക്കു​ന്ന​തുമായി ബന്ധപ്പെട്ടിട്ടുള്ള പ​ദ്ധ​തി ത​യാ​റാ​ക്കൽ വ്യാഴാഴ്ച നടക്കും. വി​ദ്യാ​ഭ്യാ​സ -ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​യോ​ഗമാണ് വ്യാ​ഴാ​ഴ്​​ച ചേരുന്നത്. സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്, അ​ണ്‍ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ള്‍​ക്കും സം​സ്ഥാ​ന​ത്ത്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സി​ല​ബ​സി​ലു​ള്ള സ്​​കൂ​ളു​ക​ള്‍​ക്കും ബാ​ധ​ക​മാ​യ രീ​തി​യി​ലു​ള്ള പൊ​തു​മാ​ര്‍​ഗ രേ​ഖയാകും​ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കു​ക.

Also Read: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ന്‍​കു​ട്ടി, വീ​ണ ജോ​ര്‍​ജ്​ എ​ന്നി​വ​രു​ടെ ​സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ര​ണ്ട്​ വ​കു​പ്പു​ക​ളി​ലെ​യും ഉ​ന്ന​ത ഉദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പങ്കെടുക്കും. ര​ണ്ട്​ വ​കു​പ്പു​ക​ളു​ടെ​യും നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ച്‌​ ഒ​ക്​​ടോ​ബ​ര്‍ 15ന​കം പ​ദ്ധ​തി ത​യാ​റാ​ക്കി മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. ന​വം​ബ​ര്‍ ഒ​ന്നി​ന്​​ ഒ​ന്നു​മു​ത​ല്‍ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ലെ​യും പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ​യും കു​ട്ടി​ക​ളെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്​​കൂ​ളു​ക​ളി​ല്‍ എ​ത്തി​ക്കു​ക.

ഒ​രു​സ​മ​യം ഹാ​ജ​രാ​കേ​ണ്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം പ​ത്ത്, 12 ക്ലാ​സു​ക​ളെ അ​പേ​ക്ഷി​ച്ച്‌​ പ്രൈ​മ​റി ക്ലാ​സു​ക​ളി​ല്‍ കു​റ​ക്കാ​നാ​ണ്​ ആ​ലോ​ച​ന. ഓരോ സ്​​കൂ​ളു​ക​ളി​ലെ​യും കു​ട്ടി​ക​ളു​ടെ എ​ണ്ണം​കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഒ​രു സ​മ​യം ഹാ​ജ​രാ​കേ​ണ്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ നി​ര്‍​ദേ​ശം ന​ല്‍​കു​ക. ആ​യി​ര​ക്ക​ണ​ക്കി​ന്​ കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്​​കൂ​ളു​ക​ളു​ള്ള​തി​നാ​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ നാ​ലി​ലൊ​ന്ന്​ കു​ട്ടി​ക​ള്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന വെ​ച്ചാ​ല്‍​പോ​ലും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ ഒ​രേ​സ​മ​യം വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button