NattuvarthaLatest NewsKeralaIndiaNewsInternational

ഇന്ത്യയിലെ ജനനനിരക്കിൽ ഏറ്റവും മുൻപന്തിയിൽ മുസ്ലീങ്ങൾ, ഏറ്റവും കുറവ് ജൈനരില്‍: 15 വർഷത്തെ കണക്കുകൾ പുറത്തു വിട്ട് സർവേ

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ജനനനിരക്കിൽ ഏറ്റവും മുൻപന്തിയിൽ മുസ്ലിങ്ങളെന്ന് സർവ്വേ റിപ്പോർട്ട്‌. 15 വർഷത്തെ കണക്കുകളാണ് സർവ്വേയിൽ പുറത്തു വിട്ടിരിക്കുന്നത്. അമേരിക്കന്‍ തിങ്ക് ടാങ്ക് ഗ്രൂപ്പായ പ്യൂ റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ പഠനത്തിന്റെ ഫലം ടൈംസ് നൗ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴും രാജ്യത്ത് കൂടുതല്‍ ജനനനിരക്ക് മുസ്ലീങ്ങളിലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Also Read:ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല, കള്ളക്കളി അവസാനിപ്പിക്കണം: രമേശ്‌ ചെന്നിത്തല

അതേസമയം, രാജ്യത്ത് ജനനനിരക്ക് ഏറ്റവും കുറവ് ജൈനരിലാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരിലും ജനനനിരക്ക് കുറയുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജനനനിരക്ക് വര്‍ദ്ധിക്കുന്നുവെന്ന പരാമർശങ്ങൾ തെറ്റാണെന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2001 -ല്‍ 13.4 ശതമാനമായിരുന്ന മുസ്ലീങ്ങളുടെ വിഹിതം 2011 -ല്‍ 14.2 ശതമാനമായി ഉയര്‍ന്നു, 1951 മുതല്‍ മൊത്തം ജനസംഖ്യയില്‍ 9.8 ശതമാനം മുസ്ലീങ്ങളാണ് ഉണ്ടായിരുന്നത്. ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍ എന്നിവരും ചേര്‍ന്ന് ബാക്കി ജനസംഖ്യയുടെ ഏതാണ്ട് 6 ശതമാനം വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button