കൊച്ചി: കുടുംബ സ്വത്ത് സംബന്ധിച്ച് കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം. ദേവികുളം കുഞ്ഞിത്തണ്ണി കൊമ്പാട്ട് ഹൗസില്‍ അഡ്വ. പ്രതീഷ് പ്രഭയ്ക്കെതിരെയാണ് 30 കാരിയായ യുവതി പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.
സിവില്‍ കേസ് സംബന്ധിച്ച് കേസുമായി പിതാവുമൊത്ത് 2020 ജൂണിലാണ് യുവതി അഭിഭാഷകനായ പ്രതീഷ് പ്രഭയെ അടിമാലിയിലെ ഓഫീസില്‍ കാണാനെത്തിയാത്. ഇയാള്‍ പിന്നീട് യുവതിയുടെ മൊബൈലിലേക്ക് സന്ദേശങ്ങളയച്ചും ഫോണ്‍ വിളിച്ചും സൗഹൃദത്തിലാക്കുകയായിരുന്നു. യുവതിയ്ക്ക് വീട്ടില്‍ വിവാഹാലോചന നടക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇയാള്‍ വിവാഹിതനായ കാര്യം മറച്ചു വച്ച് യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമാണെന്നും അറിയിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചെങ്കിലും വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതോടെ വിവാഹത്തന് സമ്മതിക്കുകയായിരുന്നു.
ജോലി ആവശ്യത്തിനായി എറണാകുളത്തേക്ക് താമസം മാറ്റിയ യുവതിയെ 2020 ഒക്ടോബര്‍ 2 ന് ഇയാള്‍ കാണാനായി എത്തുകയും യുവതിയുമൊന്നിച്ച് കാറില്‍ ചാലക്കുടിയിലേക്ക് പോകുകയും ചെയ്തു. നേരം വൈകിയതിനാല്‍ പ്രതീഷിന്റെ നിർബന്ധപ്രകാരം ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ഇവിടെ വച്ച് കോളയില്‍ മയക്കുമരുന്ന് കലക്കി യുവതിയെ മയക്കിയ ശേഷം ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. മയക്കം വിട്ടുണര്‍ന്നതോടെയാണ് താന്‍ പീഡിപ്പിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്. യുവതിയെ രണ്ടു മാസത്തിനുള്ളില്‍ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയ ഇയാള്‍ പിന്നീട് ഡിസംബറിൽ വീണ്ടും യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 322 കേസുകൾ മാത്രം
തുടർന്ന് യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കടം വാങ്ങുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വീണ്ടും ലൈംഗിക ചൂഷണം തുടരുകയുമായിരുന്നു. എന്നാൽ പിന്നീട് തന്നെ ഒഴിവാക്കാനുള്ള ശ്രമം മനസ്സിലാക്കിയ യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വിവാഹിതനാണെന്ന് മനസ്സിലാക്കിയത്.
അതേസമയം, ഭാര്യയെ ഡിവോഴ്സ് ചെയ്തിട്ട് വിവാഹം കഴിക്കാമെന്ന് ഇയാൾ വീണ്ടും യുവതിയെ വിശ്വസിപ്പിച്ചു. പിന്നീട് വിവാഹം കഴിക്കാന്‍ കഴിയില്ല എന്ന് ഇയാൾ അറിയിച്ചതോടെ ഓഗസ്റ്റ് 19 ന് യുവതി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയുടെ മൊഴി എടുക്കുകയും കേസെടുക്കുകയും ചെയ്തു. യുവതി മജിസ്ട്രേട്ടിന്റെ മുന്നില്‍ മൊഴി നല്‍കിയതോടെ പ്രതീഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും കോടതി തള്ളുകയാരുന്നു. പരാതി നൽകി ഒരുമാസം പിന്നിട്ടിട്ടും പ്രതീഷിനെ പിടികൂടാന്‍ പാലാരിവട്ടം പൊലീസിന് കഴിഞ്ഞിട്ടില്ല. പോലീസും പ്രതീഷും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് യുവതി ആരോപിക്കുന്നു.
Post Your Comments