ദുബായ്: അൽഷിമേഴ്സ് രോഗികൾക്കായി മെമ്മറി കഫേ ആരംഭിച്ച് ദുബായ്. അൽഷിമേഴ്‌സ്, ഡൈമെൻഷ്യ രോഗികൾക്ക് അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം കഫേയിൽ ഒത്തു ചേരാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. എല്ലാ മാസവും രണ്ടു മണിക്കൂർ രോഗികൾക്കും കുടുംബാഗങ്ങൾക്കും ഇവിടെ ഒത്തു ചേരാം.
മെമ്മറി കഫെ എന്നാണ് ഇത്തരം കഫേകളുടെ പേര്. അൽഷിമേഴ്സ്, ഡൈമെൻഷ്യ രോഗികളുടെ മനോബലം വർധിപ്പിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും ഇത്തരം കഫേകൾ സഹായിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. അൽഷിമേഴ്‌സ്, ഡൈമെൻഷ്യ രോഗികൾക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ കഫേയിൽ ചർച്ച ചെയ്യും.
Post Your Comments