കോട്ടയം: ക്ഷേത്രം മേൽശാന്തിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി റിപ്പോർട്ട്. ടി.ആർ.ആൻ്റ്.ടി. എസ്റ്റേറ്റിൽ ചെന്നാപ്പാറ റബ്ബർ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേൽശാന്തിയുമായ യുവാവിനെ എസ്റ്റേറ്റ് മാനേജർ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം മുണ്ടക്കയം പെരുവന്താനം പോലീസ് മാനേജർക്കെതിരെ കേസെടുത്തു.
യുവാവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുവന്താനം പോലീസ് എസ്റ്റേറ്റ് മാനേജർ ജോർജ് പി. ജേക്കബിനെതിരെയാണ് കേസെടുത്തത്. ഈ മാസം 16ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം മാനേജർ യുവാവിനെ ബംഗ്ളാവിലേക്ക് വിളിപ്പിച്ചു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച യുവാവിനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
പീഡന പരാതി നൽകിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. സംഭവത്തിൽ യുവാവിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ പരിശോധിക്കും.
Post Your Comments