ദുബായ്: ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം ബുർജ് ഖലീഫ. ഗൂഗിളിൽ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ആഢംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്റെ വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read Also: തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു: ഫയര്‍ഫോഴ്സ് തീയണച്ചെങ്കിലും കാര്‍ കത്തിനശിച്ചു
ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്തത് ബുർജ് ഖലീഫയാണ്. ലോകത്തിലെ 66 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബുർജ് ഖലീഫയെ കുറിച്ച് സെർച്ച് ചെയ്തത്. യാത്ര സംബന്ധിച്ചുള്ള ആകെ സെർച്ചുകളുടെ 37.5 ശതമാനമാണിത്. ഇന്ത്യ, സ്വിറ്റ്സർലാൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്മെനിസ്താൻ എന്നിവിടങ്ങളിലെല്ലാം ബുർജ് ഖലീഫയാണ് ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്തത്.
നേരത്തെ ഇന്ത്യയിലെ താജ്മഹലിനെ കുറിച്ചാണ് ആളുകൾ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്തത്. പുതിയ പട്ടികയിൽ താജ്മഹൽ നാലാം സ്ഥാനത്താണ്. പാരീസിലെ ഈഫൽ ടവറാണ് പുതിയ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത്. പെറുവിലെ മാച്ചുപിച്ചു മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
Post Your Comments