Latest NewsIndiaNews

ബന്ധുക്കളുടെ മുന്നിൽ വെച്ച് ഭ‍‍ർത്താവിന്റെ ക്രൂരമ‍ർദ്ദനത്തെ തുടർന്ന് യുവതി കൊല്ലപ്പെട്ടു: പ്രതി ഹാഷിം ഒളിവിൽ

സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പോലീസ് ഇയാളെ പിടികൂടിയിരുന്നില്ല

ലക്നൗ: ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ സ്ത്രീ അതിദാരുണമായി കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിൽ നടന്ന സംഭവത്തിൽ ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് ഭർത്താവ് ഭാര്യയെ മർദ്ദിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പോലീസ് ഇയാളെ പിടികൂടിയിരുന്നില്ല. സംഭവത്തിന് പിന്നാലെ വീണ്ടും ഭർത്താവിന്റെ മർദ്ദനമേറ്റതിനെ തുടർന്ന് സ്ത്രീ കൊല്ലപ്പെടുകയായിരുന്നു.

മർദ്ദനത്തിൽ പരിക്കേറ്റ സ്ത്രീയുടെ വായിൽ നിന്ന് നുരയും പതയും രക്തവും ഒലിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ വെളളിയാഴ്ച പുറത്തുവന്നിരുന്നു. ‘അവളെ ഇങ്ങനെ മർദ്ദിക്കല്ലേ’ എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. സഹോദരിക്ക് നീതി ലഭിക്കണമെന്നും ഇനി ഒരു സ്ത്രീക്കും ഇത്തരമൊരു ഗതികേടുണ്ടാകരുതെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിന്റെ പേര് ഹാഷിം എന്നാണെന്നും, പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇയാളും ബന്ധുക്കളും ഒളിവിലാണെന്നും പ്രതികൾക്കെതിരെ സ്ത്രീധന പീഡനം കൊലപാതകം എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button