
തൃശൂര്‍: കാണാതായ മുന്‍ സിപിഎം പ്രവര്ത്തകന് സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സുജേഷ് വീട്ടില്‍ എത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷ് നല്കുന്ന വിശദീകരണം. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരനാണ് ഇയാള്‍. അതേസമയം, ശനിയാഴ്ച മുതല്‍ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കാണായതിനെ തുടർന്ന് കേസടുത്തതിനാല്‍ സുജേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റയാള്‍ സമരം നടത്തിയയാളാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ സുജേഷ്. പാര്‍ട്ടിയിലെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സമരം. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലും സുജേഷ് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വധഭീഷണി നേരിട്ടിരുന്നു.
Post Your Comments