മലപ്പുറം : ഹരിതയിൽ നടപ്പായത് താലിബാൻ രീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹരിത വിഷയത്തിൽ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണ്. പാണക്കാട് കുടുംബത്തിന് ചേർന്ന നടപടിയല്ല ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
‘ഹരിതയിൽ നടപ്പായത് താലിബാൻ രീതിയാണ്. താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത് ?തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ത്രീകൾക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റർ പുറത്തിറക്കാനാകുന്നില്ല. പെൺകുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തത് ? ഇതാണ് താലിബാനിസം’- സുരേന്ദ്രൻ പറഞ്ഞു.
Read Also : ഒരു രൂപ നാണയം ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടി: വെബ്സൈറ്റ് ഏതെന്ന് തേടി യുവാക്കൾ
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. കെ സുധാകരനല്ല പിണറായി വിജയനാണ് യോഗം വിളിക്കേണ്ടത്. മലപ്പുറം ജില്ലയിലെ കോൺഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാൻ മനസാണുള്ളതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments