ന്യൂഡല്‍ഹി: പഞ്ചാബിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പി പങ്കെടുക്കില്ല. വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി കൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങില്‍ 40 പേര്‍ മാത്രമാണ് പങ്കെടുക്കുക. അതിനാലാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിയത്.
രാവിലെ 11നാണ് ചരണ്‍ജിത് സിങ് ചന്നി പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പഞ്ചാബിന്‍റെ 16മത് മുഖ്യമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ദലിത് വിഭാഗക്കാരനുമാണ് ചന്നി. അമ്പത്തെട്ടുകാരനായ ചരണ്‍ജിത് സിങ് ചന്നി, അമരീന്ദര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.
Read Also: മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വസിച്ച് അണിചേരാൻ പറ്റിയ രാഷ്ട്രീയ പാർട്ടിയില്ല: എസ്കെഎസ്എസ്എഫ് നേതാവ്
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചതോടെ വിളിച്ചു ചേര്‍ത്ത നിയമസഭകക്ഷി യോഗത്തിലാണ് ചരണ്‍ജിത് സിങ് ചന്നിയെ പുതിയ നേതാവായി തെരഞ്ഞെടുത്തത്. നവ്ജ്യോത് സിങ് സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ് ചന്നി.
Post Your Comments