ഒരു രൂപ നാണയം ഓൺലൈൻ ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടിയോളം രൂപ. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഇത് യാഥാർഥ്യമായ സംഭവമാണ്. ഒരു രൂപ കൊടുത്താൽ ഇത്രയും തുക ലഭിക്കുമോയെന്ന് ചിന്തിക്കുന്നവർ മനസിലാക്കേണ്ടത്, വെറുമൊരു നാണയമല്ല ലേലത്തിൽ വിറ്റതെന്നാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ പുറത്തിറക്കിയ നാണയമാണിത്. 1885–ലെ നാണയം. ഈ നാണയം അവശേഷിക്കുന്നത് തന്നെ അത്ഭുതമാണെന്നാണ് പറയുന്നത്.
നമ്മുടെ വീടുകളിലും ഇത്തരം നാണയങ്ങളുണ്ടെങ്കിൽ കോയിൻ ബസാർ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാമെന്നാണ് റിപ്പോർട്ടുകൾ. പഴയ നാണയങ്ങളും നോട്ടുകളുമൊക്കെ ശേഖരിച്ച് സൂക്ഷിച്ച് വെയ്ക്കുന്നവർക്ക് അതിന്റെ വില മനസിലാകുമെന്നും ഇത്തരത്തിൽ സൂക്ഷിച്ച് വെയ്ക്കുന്ന നാണയങ്ങൾ ഭാവിയിൽ ഗുണം ചെയ്യുമെന്നും വ്യക്തമാണ്.
Post Your Comments