KeralaLatest NewsNews

നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം: കേരളാ കോൺഗ്രസ് നേതാക്കൾ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

വേളാങ്കണ്ണിയിൽ നിന്ന് വന്ന ശേഷം രണ്ടാംതവണയാണ് ജോസ് കെ മാണി ബിഷപ്പിനെ കാണുന്നത്.

കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം നടത്തി വിവാദത്തിലായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി എംഎൽഎമാരും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

വേളാങ്കണ്ണിയിൽ നിന്ന് വന്ന ശേഷം രണ്ടാംതവണയാണ് ജോസ് കെ മാണി ബിഷപ്പിനെ കാണുന്നത്. സർക്കാരിന്റെ സമവായ നീക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം എന്നാണ് സൂചന. നേരത്തെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയം വിവാദമായതിന് പിന്നാലെ ഇടത് മന്ത്രി വിഎൻ വാസവൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കം ബിഷപ്പിനെ കാണാനെത്തിയിരുന്നു.

Read Also: മണ്ഡ്യയിലെ വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

അതേസമയം പാലാ ബിഷപ്പ് ഉന്നയിച്ച നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് മേലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വിവാദങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ- സമുദായ- മതനേതാക്കൾ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും മതസൗഹാർദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button