Latest NewsNewsIndia

മണ്ഡ്യയിലെ വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

വെള്ളച്ചാട്ടത്തിനു സമീപം ഇവരുടെ സ്‌കൂട്ടര്‍ കണ്ടെത്തിയതിനിടെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബെംഗളൂരു: മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. ബെംഗളൂരു എംഎസ് പാളയയില്‍ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊന്‍തോക്കന്‍ വീട്ടില്‍ തോമസിന്റെയും മീനയുടെയും ഏക മകന്‍ സിബില്‍ തോമസ് (21), കോള്‍സ് പാര്‍ക്ക് നെഹ്‌റുപുരത്ത് താമസിക്കുന്ന ആലുവ സ്വദേശി ജേക്കബ് സാമുവലിന്റെയും ജയ്‌മോളുടെയും മകന്‍ സാമുവല്‍ ജേക്കബ് (21) എന്നിവരാണു മരിച്ചത്.

Read Also: കോവിഡ് പരിശോധനാ ഫലമില്ലാതെ ഇനി അബുദാബിയിൽ പ്രവേശിക്കാം: പുതിയ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

ക്രിസ്തുജയന്തി കോളജില്‍ പിജി വിദ്യാര്‍ത്ഥികളായ ഇരുവരുടെയും ക്ലാസുകള്‍ ഇന്ന് ആരംഭിക്കാനിരിക്കെയാണ് ദുരന്തം. ശനിയാഴ്ച രാവിലെ സ്‌കൂട്ടറിലാണ് വെള്ളച്ചാട്ടം കാണാന്‍ പുറപ്പെട്ടത്. ഫൊട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍വഴുതി വീണതാകാമെന്നു സംശയിക്കുന്നു. വെള്ളച്ചാട്ടത്തിനു സമീപം ഇവരുടെ സ്‌കൂട്ടര്‍ കണ്ടെത്തിയതിനിടെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button