
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചില്ലെന്ന വാർത്ത തെറ്റാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത ശേഷമാണെന്നും ശിവൻകുട്ടി പറഞ്ഞു.
സ്‌കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.ആരോഗ്യ വകുപ്പുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
ശനിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ തീരുമാനമായത്. ഒന്നു മുതൽ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകൾ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചിരുന്നു.
Post Your Comments