Latest NewsNewsInternationalOmanGulf

മുൻഗണനാ വിഭാഗത്തിലെ മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്സിനും നൽകും: ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും പ്രവാസികൾക്കും ഒക്ടോബർ അവസാനത്തോടെ രണ്ടു ഡോസ് വാക്‌സിനും നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പൗരന്മാരും, പ്രവാസികളും ഉൾപ്പടെ 74 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: മദർ തെരേസ അവാർഡ് സിനിമാ താരം സീമ ജി നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും

ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ആഹ്മെദ് അൽ സൈദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരിൽ ഏതാണ്ട് 92 ശതമാനം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തതായി അദ്ദേഹം വിശദമാക്കി. ഒക്ടോബർ അവസാനത്തോടെ വാക്‌സിനെടുക്കുന്നതിന് മുൻഗണനയുള്ള വിഭാഗങ്ങളിലെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാൻ ഒമാൻ തീരുമാനിച്ചു. സെപ്റ്റംബർ 24 മുതലാണ് വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി പള്ളികൾ തുറന്നു നൽകുന്നത്. ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.

Read Also: അൽഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തണമെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: അവസാന തീയതി നാളെ

ഓൺലൈൻ പോർട്ടലിലൂടെ പെർമിറ്റുകൾ അപേക്ഷിക്കുന്നവർക്കാണ് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുക. https://www.mara.gov.om/arabic/jmah_form.aspx എന്ന വിലാസത്തിലൂടെ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായുള്ള ഓൺലൈൻ പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button