COVID 19ThiruvananthapuramLatest NewsKeralaNews

ജനുവരിയോടെ സംസ്ഥാനത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍: ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാകാന്‍ 25 ദിവസം മാത്രം

സ്വകാര്യ മേഖലയിലും വാക്‌സിന്‍ സൗജന്യമാക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്

തിരുവനന്തപുരം: ജനുവരിയോടെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കണക്കുകള്‍. വാക്‌സിനെടുക്കേണ്ട ആളുകളുടെ എണ്ണത്തില്‍ കേന്ദ്രം പുതുക്കിയ കണക്കനുസരിച്ച് ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാകാന്‍ 25 ദിവസം മാത്രം മതി. രണ്ടാം ഡോസിന്റെ വിതരണം പൂര്‍ത്തിയാകാന്‍ പരമാവധി 135 ദിവസം കൂടി വേണമെന്നാണ് വിദഗ്ധരുടെ കണക്ക്.

സംസ്ഥാനത്ത് 89 ശതമാനത്തോളം ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. രണ്ടാം ഡോസ് നല്‍കിയത് 36.67 ശതമാനം ആളുകള്‍ക്കാണ്. പുതിയ ജനസംഖ്യാ കണക്കനുസരിച്ച്, 2 കോടി 87 ലക്ഷത്തില്‍ നിന്ന് 2 കോടി 67 ലക്ഷമായി അര്‍ഹരായ ആളുകളുടെ എണ്ണം കുറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിന്‍ ലഭ്യത കൂടിയതോടെ സ്വകാര്യ മേഖലയില്‍ പണം നല്‍കി വാക്‌സിനെടുക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ സ്വകാര്യ മേഖലയിലും വാക്‌സിന്‍ സൗജന്യമാക്കണമെന്നുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്ത് വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button